യു എ ഇ: വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റെ ഏതാനം പ്രദേശങ്ങളിൽ ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 മാർച്ച് 20-നാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം യു എ ഇയുടെ ചില പ്രദേശങ്ങളിൽ മാർച്ച് 23, ഞായറാഴ്ച രാവിലെ വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മാർച്ച് 23, 24 തീയതികളിൽ അന്തരീക്ഷ താപനില താഴാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മാർച്ച് 21-ന് സാമാന്യം ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇതിനാൽ അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ട്.