കുവൈറ്റിൽ വരും ദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും, മഞ്ഞിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം 2026 ജനുവരി 13, ചൊവാഴ്ച മുതൽ മുതൽ ജനുവരി 16, വെള്ളിയാഴ്ച വരെ കുവൈറ്റിൽ ഒറ്റപ്പെട്ട മഴയ്ക്കും, മഞ്ഞിനും, പൊടിയോട് കൂടിയ കാറ്റിനും സാധ്യതയുണ്ട്. ഇതോടൊപ്പം അന്തരീക്ഷ താപനില താഴുന്നതിനും സാധ്യതയുണ്ട്.

