രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ 2023 ജൂൺ 19, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ജൂൺ 16-നാണ് ഒമാൻ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം 2023 ജൂൺ 17 മുതൽ ജൂൺ 19 വരെയുള്ള ദിവസങ്ങളിൽ സൗത്ത് അൽ ശർഖിയ, അൽ വുസ്ത, ദോഫാർ, ഒമാൻ കടലിന്റെ തീരദേശമേഖലകൾ എന്നിവിടങ്ങളിൽ അന്തരീക്ഷം മേഘാവൃതമായിരിക്കും. ഇത് ഈ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴയിലേക്ക് നയിക്കാമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
Cover Image: Pixabay.