രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2022 ഏപ്രിൽ 13 ബുധനാഴ്ച മുതൽ ഏപ്രിൽ 16 ശനിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജനങ്ങളോട് ജാഗ്രത പുലർത്താൻ സൗദി സിവിൽ ഡിഫൻസ് നിർദ്ദേശം നൽകിയിട്ടുണ്ട്. റിയാദ്, മക്ക, മദീന, അൽ ബഹ, അസീർ, ജസാൻ, നജ്‌റാൻ, ഖാസിം, ഹൈൽ, അൽ ഷർഖിയാഹ് മുതലായ മേഖലകളിൽ സാമാന്യം ഭേദപ്പെട്ട രീതിയിലുള്ള മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.
ഈ ഇടങ്ങളിൽ മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യതയുള്ളതായും, പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളപൊക്കം ഉണ്ടാകാനിടയുള്ള മേഖലകളിൽ നിന്ന് വിട്ട് നിൽക്കാൻ സൗദി സിവിൽ ഡിഫൻസ് ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
Cover Image: Saudi Press Agency.