കുവൈറ്റ്: പുതിയ വർക്ക് പെർമിറ്റുകൾക്കുള്ള അധിക ഫീസ് ജൂൺ 1-ന് പ്രാബല്യത്തിൽ വരും

featured Kuwait

രാജ്യത്തെ പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്ന നടപടിക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ കുവൈറ്റിൽ 2024 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറാണ് ഇക്കാര്യം അറിയിച്ചത്.

വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനും, നിലവിലെ വർക്ക് പെർമിറ്റുകൾ കൈമാറ്റം ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിനായി തങ്ങൾടെ ഓൺലൈൻ സംവിധാനങ്ങളിൽ ആവശ്യമായ പരിഷ്‌കാരങ്ങൾ വരുത്തിയതായും, ഈ സംവിധാനങ്ങളിൽ ജൂൺ 1 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ നടപടിക്രമങ്ങൾ പ്രകാരം, പുതിയതായി അനുവദിക്കുന്ന വർക് പെർമിറ്റുകൾക്ക് അധികഫീസ് ഇനത്തിൽ 150 ദിനാർ ചുമത്തുന്നതാണ്. മൂന്ന് വർഷത്തിലധികമായി കുവൈറ്റിൽ ഇല്ലാത്ത തൊഴിലാളികളെ ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിന് കീഴിലേക്ക് മാറ്റുന്ന അവസരത്തിൽ (നിലവിലെ തൊഴിലുടമയുടെ അനുമതിയോടെ) 300 ദിനാർ ഫീസ് ചുമത്തുന്നതിനും അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്.