വാണിജ്യ ലൈസൻസ്, വാണിജ്യ റജിസ്ട്രേഷൻ എന്നിവ ഓൺലൈനിലൂടെ പുതുക്കാമെന്ന് ഖത്തറിലെ മിനിസ്ട്രി ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (MOCI) വ്യക്തമാക്കി. ഒരു വർഷം മുതൽ അഞ്ച് വർഷം വരെയുള്ള കാലയളവുകളിലേക്ക് ഇത്തരം രേഖകൾ പുതുക്കുന്നതിനുള്ള സൗകര്യം മന്ത്രാലയം ഓൺലൈനിലൂടെ നൽകുന്നുണ്ട്.
ഇത്തരം രേഖകൾ പുതുക്കുന്നതിനുള്ള സംവിധാനം https://www.moci.gov.qa/ എന്ന വിലാസത്തിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ലഭ്യമാണ്. ഒരേ കാലാവധിയിലുള്ള കൊമേർഷ്യൽ ലൈസൻസ്, കൊമേർഷ്യൽ റജിസ്ട്രേഷൻ എന്നിവയുള്ള സ്ഥാപനങ്ങൾക്ക് ഇവ ഓൺലൈനിലൂടെ പുതുക്കാവുന്നതാണ്.
സംരംഭകർക്ക് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും, വാണിജ്യ പ്രവർത്തനങ്ങളും, മേഖലയിലെ നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഇത്തരം ഓൺലൈൻ സേവനങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് MOCI വ്യക്തമാക്കി.