കേരളം: എസ് എസ് എൽ സി ഉൾപ്പടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala News

സംസ്ഥാനത്തെ എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ് ടു, സർവകലാശാല പരീക്ഷകൾ എന്നിവ മാറ്റിവെക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇന്ന് മുതൽ നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. 8, 9 ക്ലാസുകളിലെ പരീക്ഷകൾ നടത്തേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രോഗബാധ പകരാതിരിക്കുന്നതിനു മുൻകരുതൽ എന്ന രീതിയിലാണ് നിലവിൽ പരീക്ഷകൾ നീട്ടിവെച്ചിട്ടുള്ളത്.