ഒമാൻ: വൈകീട്ട് 7 മുതൽ രാവിലെ 6 വരെ ഡെലിവറി സേവനങ്ങൾ അനുവദിക്കില്ല

Oman

ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ജൂലൈ 25 മുതൽ ഏർപ്പെടുത്തുന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങളുടെ ഭാഗമായി, വൈകീട്ട് 7 മുതൽ രാവിലെ 6 വരെ ഡെലിവറി സേവനങ്ങൾ അനുവദിക്കില്ലെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ (GC) വ്യക്തമാക്കി. ജൂലൈ 24-നു പുറത്തിറക്കിയ പ്രത്യേക അറിയിപ്പിലൂടെയാണ് GC ഇക്കാര്യം അറിയിച്ചത്.

https://twitter.com/OmanVSCovid19/status/1286628692941312000

രാത്രി 7 മുതൽ രാവിലെ 6 വരെ ഓരോ ഗവർണറേറ്റുകൾക്കുള്ളിലും പൂർണ്ണമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സുപ്രീം കമ്മിറ്റി നിർദ്ദേശത്തിന്റെ ഭാഗമായാണ് ഡെലിവറി സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത്. ജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെ രാത്രി സമയങ്ങളിൽ എല്ലാ ഗവർണറേറ്റുകൾക്കുള്ളിലും വാണിജ്യ പ്രവർത്തനങ്ങളും, യാത്രകളും വിലക്കിയിട്ടുണ്ട്.

ജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെയുള്ള ലോക്ക്ഡൌൺ കാലാവധിയിൽ പകൽ സമയത്ത് (രാവിലെ 6 മുതൽ രാത്രി 7 വരെ), അതാത് ഗവർണറേറ്റുകൾക്കുള്ളിൽ മാത്രം ഡെലിവറി സേവനങ്ങൾ അനുവദിക്കുന്നതാണ്.