ഒമാൻ: വാണിജ്യ ലൈസൻസുകൾ സമയബന്ധിതമായി പുതുക്കാൻ ദോഫാർ മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു

featured GCC News

കാലാവധി അവസാനിച്ച വാണിജ്യ ലൈസൻസുകൾ, വാടകകരാറുകൾ എന്നിവ 2024 സെപ്റ്റംബർ അവസാനിക്കുന്നതിന് മുൻപായി പുതുക്കാൻ ദോഫാർ മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു. 2024 സെപ്റ്റംബർ 4-നാണ് ദോഫാർ മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇത്തരം കരാറുകൾ, ലൈസൻസുകൾ എന്നിവ സമയബന്ധിതമായി പുതുക്കാൻ വാണിജ്യ സ്ഥാപനങ്ങൾ ശ്രദ്ധ പുലർത്തണമെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത്തരം രേഖകൾ പുതുക്കുന്നതിനുള്ള നടപടികൾ ദോഫാർ മുനിസിപ്പാലിറ്റിയുടെ ഡിജിറ്റൽ പോർട്ടൽ ഉപയോഗിച്ച് കൊണ്ട് പൂർത്തിയാക്കാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. https://edm.gov.om/?p=230 എന്ന വിലാസത്തിൽ ഈ പോർട്ടൽ ലഭ്യമാണ്.

ഇത്തരം രേഖകൾ പുതുക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുളള സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി 2024 ഒക്ടോബർ മുതൽ മുനിസിപ്പാലിറ്റി പ്രത്യേക പരിശോധനകൾ ആരംഭിക്കുന്നതാണ്.