2024 മെയ് 26, ഞായറാഴ്ച മുതൽ രണ്ട് പുതിയ മെട്രോലിങ്ക് റൂട്ടുകൾ ആരംഭിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. 2024 മെയ് 26-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഇക്കാര്യം അറിയിച്ചത്.
M125, M153 എന്നീ മെട്രോലിങ്ക് റൂട്ടുകളാണ് പുതിയതായി ആരംഭിച്ചിരിക്കുന്നത്.
- M125 – അൽ തുമാമ (ഈസ്റ്റ്) മേഖലയിലെ പ്രദേശങ്ങളിലേക്ക് സേവനങ്ങൾ നൽകുന്ന രീതിയിലാണ് ഈ റൂട്ട്.
- M153 – ലെഗ്താഫിയ മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന ഈ റൂട്ട് പേൾ ഐലൻഡിലെ ഗിയർഡാനോ വില്ലേജ്, ഫ്ളോറെസ്റ്റ ഗാർഡൻസ് എന്നീ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്നതാണ്.