ഈദുൽ ഫിത്ർ വേളയിലെ HIA (ഹമദ് ഇന്റർനാഷണൽ എയർപോർട്ട്) മെട്രോ സ്റ്റേഷന്റെ പ്രവർത്തനസമയക്രമം സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ നൽകുന്ന ഈ അറിയിപ്പ് പ്രകാരം ഈദുൽ ഫിത്ർ വേളയിൽ (ഈദുൽ ഫിത്റിലെ മൂന്ന് അവധി ദിനങ്ങളിലും) HIA മെട്രോ സ്റ്റേഷൻ രാവിലെ 5:37-ന് തുറക്കുന്നതാണ്.
ഈ സ്റ്റേഷനിൽ നിന്നുള്ള അവസാനത്തെ മെട്രോ ട്രെയിൻ പുറപ്പെടുന്ന സമയം രാത്രി 12:45-ന് ആയിരിക്കും.