പുതുവർഷം: ഡിസംബർ 31-ലെ ദോഹ മെട്രോ പ്രവർത്തനസമയം നീട്ടിയതായി അധികൃതർ

Qatar

2024 ഡിസംബർ 31-ലെ ദോഹ മെട്രോയുടെ പ്രവർത്തനസമയം നീട്ടിയതായി അധികൃതർ അറിയിച്ചു. 2024 ഡിസംബർ 30-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, പുതുവർഷ ദിനത്തിൽ ദോഹ മെട്രോ പുലർച്ചെ 2 മണിവരെ പ്രവർത്തിക്കുന്നതാണ്. പുതുവർഷാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി സഞ്ചരിക്കുന്ന യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായാണിത്.

ലുസൈൽ ബുലവാർഡിലേക്ക് സഞ്ചരിക്കുന്നവർക്ക് ദോഹ മെട്രോയുടെ റെഡ് ലൈൻ ഉപയോഗിച്ച് കൊണ്ട് ലുസൈൽ QNB സ്റ്റേഷനിലേക്ക് യാത്ര ചെയ്യാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.