അൽ തുമാമ മേഖലയിലെ നിവാസികൾക്ക് സേവനങ്ങൾ നൽകുന്നതിനായി ഒരു പുതിയ മെട്രോലിങ്ക് സേവനം ആരംഭിച്ചതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു. 2025 മെയ് 17-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
metrolink Service Update#DohaMetro #metrolink pic.twitter.com/ji3wR8P4WX
— Doha Metro & Lusail Tram (@metrotram_qa) May 17, 2025
ഈ അറിയിപ്പ് പ്രകാരം 2025 മെയ് 18, ഞായറാഴ്ച മുതൽ ദോഹ മെട്രോ റെഡ് ലൈനിലെ റാസ് ബു ഫോണ്ടാസ് സ്റ്റേഷനിൽ നിന്നുള്ള ഒരു പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിച്ചിട്ടുണ്ട്.
റാസ് ബു ഫോണ്ടാസ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന M150 എന്ന ഈ മെട്രോലിങ്ക് ബസ് റൂട്ട് അൽ തുമാമ പ്രദേശത്തെ സോൺ 46-ലെ നിവാസികൾക്ക് സേവനങ്ങൾ നൽകുന്നതാണ്.

അൽ തുമാമ സ്റ്റേഡിയം മുതൽ ഖരാമാ അവയർനസ് പാർക്ക് വരെയുള്ള മേഖലയിലെ അൽ മീര, അൽ ഫുർജാൻ മാർക്കറ്റ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്നതാണ്.