എമിറേറ്റിലെ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങൾ സന്ദർശിക്കുന്നവർ അത്തരം ഇടങ്ങളുടെ വിശുദ്ധി പരിപാലിക്കാൻ ശ്രദ്ധിക്കണമെന്ന് അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു. 2023 ജനുവരി 15-നാണ് EAD ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
ഇത്തരം പ്രദേശങ്ങളിലെത്തുന്ന സന്ദർശകർ ഉത്തരവാദിത്വത്തോടെയും, പരിസ്ഥിതി സംബന്ധമായ അവബോധത്തോടെയും പെരുമാറേണ്ടതിന്റെ പ്രാധാന്യം EAD ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം ഇടങ്ങളിൽ മാലിന്യവസ്തുക്കൾ നിക്ഷേപിക്കരുതെന്നും, ഇത്തരം പ്രദേശങ്ങളുടെ നൈർമല്യം ഹനിക്കാനിടയാക്കുന്ന പ്രവർത്തികൾ ചെയ്യരുതെന്നും EAD കൂട്ടിച്ചേർത്തു.
വരും തലമുറയ്ക്കായി എമിറേറ്റിലെ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന് ഇത് വളരെ പ്രധാനമാണെന്ന് EAD ഊന്നിപ്പറഞ്ഞു.
എമിറേറ്റിൽ ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് ഒരു ദശലക്ഷം കണ്ടൽചെടികളുടെ വിത്തുകൾ നട്ടതായി EAD 2023 ജനുവരി 12-ന് അറിയിച്ചിരുന്നു.
Cover Image: WAM.