അബുദാബി: കാട്ടുപക്ഷികളെ ഉപദ്രവിക്കുന്നവർക്ക് മുന്നറിയിപ്പുമായി EAD

featured GCC News

കാട്ടുപക്ഷികളെ ഉപദ്രവിക്കുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് അബുദാബി എൻവിറോണ്മെന്റ് അതോറിറ്റി (EAD) മുന്നറിയിപ്പ് നൽകി. 2024 ജൂൺ 25-നാണ് EAD ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

യു എ ഇയിലെ ഫെഡറൽ നിയമം ’24/ 1999′ പ്രകാരം കാട്ടുപക്ഷികളെ ഉപദ്രവിക്കുന്നതും, വേട്ടയാടുന്നതും, പിടികൂടുന്നതും, അവയുടെ കൂടുകൾ കേട് വരുത്തുന്നതും നിയമവിരുദ്ധമായ പ്രവർത്തികളായി കണക്കാക്കുന്നതാണ്. കാട്ടുപക്ഷികളുടെ മുട്ടകൾ ശേഖരിക്കുന്നതിനും നിയമം മൂലം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഇതിൽ വീഴ്ച വരുത്തുന്നവർക്ക് തടവും, 2000 മുതൽ 20000 ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കുന്നതാണെന്ന് EAD ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ 800555 എന്ന നമ്പർ ഉപയോഗിച്ച് കൊണ്ട് അധികൃതരെ അറിയിക്കാവുന്നതാണ്.