ഒമാൻ: മാസപ്പിറവി ദൃശ്യമായി; ഈദുൽ അദ്ഹ ജൂലൈ 9-ന്

Oman

ഒമാനിൽ 2022-ലെ ഈദുൽ അദ്ഹ ജൂലൈ 9-നായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) അറിയിച്ചു. ജൂൺ 29-ന് രാത്രിയാണ് MERA ഇക്കാര്യം സ്ഥിരീകരിച്ചത്.

https://twitter.com/meraoman/status/1542178969587417088

ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി ഒമാൻ ചാന്ദ്രനിരീക്ഷണ കമ്മിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. 2022 ജൂൺ 30-നായായിരിക്കും ദുൽ ഹജ്ജിലെ ആദ്യ ദിവസമെന്ന് MERA വ്യക്തമാക്കിയിട്ടുണ്ട്. ഈദുൽ അദ്ഹ 2022 ജൂലൈ 9-നായിരിക്കുമെന്നും MERA കൂട്ടിച്ചേർത്തു.

മാസപ്പിറവി ദൃശ്യമായതിനാൽ 2022 ജൂൺ 30, വ്യാഴാഴ്ച്ചയായിരിക്കും ദുൽ ഹജ്ജിലെ ആദ്യ ദിവസമെന്ന് സൗദി അറേബ്യയിലെ സുപ്രീം കോർട്ട് അറിയിച്ചിട്ടുണ്ട്.