2022 ഏപ്രിൽ 1 മുതൽ മഹാമാരിയ്ക്ക് മുൻപ് ഉണ്ടായിരുന്ന അതേ രീതിയിൽ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് എമിറേറ്റ്സ് പ്രതിവാരം 170 സർവീസുകൾ നടത്തുന്നതാണ്.
2022 മാർച്ച് 25-നാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചത്. 2022 മാർച്ച് 27 മുതൽ അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾക്കേർപ്പെടുത്തിയ വിലക്കുകൾ ഇന്ത്യ പിൻവലിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് എമിറേറ്റ്സ് ഇക്കാര്യം വ്യക്തമാക്കിയത്.
2022 ഏപ്രിൽ 1 മുതൽ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് എമിറേറ്റ്സ് നടത്തുന്ന പ്രതിവാര വിമാനസർവീസുകൾ:
- മുംബൈ – 35 പ്രതിവാര വിമാനങ്ങൾ.
- ന്യൂഡൽഹി – 28 പ്രതിവാര വിമാനങ്ങൾ.
- ബംഗളൂർ – 24 പ്രതിവാര വിമാനങ്ങൾ.
- ചെന്നൈ – 21 പ്രതിവാര വിമാനങ്ങൾ.
- ഹൈദരാബാദ് – 21 പ്രതിവാര വിമാനങ്ങൾ.
- കൊച്ചി – 14 പ്രതിവാര വിമാനങ്ങൾ.
- കൊൽക്കത്ത – 11 പ്രതിവാര വിമാനങ്ങൾ.
- അഹമ്മദാബാദ് – 9 പ്രതിവാര വിമാനങ്ങൾ.
- തിരുവനന്തപുരം – 7 പ്രതിവാര വിമാനങ്ങൾ.
ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾ 2022 മാർച്ച് 27 മുതൽ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) മാർച്ച് 8-ന് അറിയിച്ചിരുന്നു.
WAM