കിംഗ് ഫഹദ് കോസ്‌വേ ഉപയോഗിച്ച് കൊണ്ട് സൗദി അറേബ്യയിൽ നിന്ന് ബഹ്റൈനിലേക്കും തിരികെയും യാത്ര ചെയ്യുന്ന ഗാർഹിക ജീവനക്കാർ ഏതാനം നിബന്ധനകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 2024 ജൂലൈ 2-നാണ് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിച്ചിരിക്കുന്നത്:
- കിംഗ് ഫഹദ് കോസ്‌വേയിലൂടെ ബഹ്റൈനിലേക്ക് സഞ്ചരിക്കുന്ന ഗാർഹിക ജീവനക്കാർക്ക്, അവരുടെ തൊഴിലുടമ അല്ലെങ്കിൽ തൊഴിലുടമയുടെ കുടുംബം എന്നിവർക്ക് ഒപ്പം മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.
- ഇവർക്ക് കൃത്യമായ യാത്രാ രേഖകൾ ഉണ്ടായിരിക്കണം.
- ഇവർക്ക് കൃത്യമായ എക്സിറ്റ്, റിട്ടേൺ വിസകൾ നിർബന്ധമാണ്.