സാധുതയുള്ള ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ്, അല്ലെങ്കിൽ അതാത് രാജ്യത്ത് നിന്ന് നൽകുന്ന ഔദ്യോഗിക ഡ്രൈവിംഗ് ലൈസൻസ് എന്നിവ കൈവശമുള്ള വിദേശികളായ സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും ഒമാനിൽ വാഹനം ഡ്രൈവ് ചെയ്യാമെന്ന് അധികൃതർ. റോയൽ ഒമാൻ പോലീസിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇത് സംബന്ധിച്ച് റോയൽ ഒമാൻ പൊലീസിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടൂറിസം, വിസിറ്റ്, ട്രാൻസിറ്റ് വിസ വ്യവസ്ഥകൾ സംബന്ധിച്ച ലംഘനങ്ങൾ വരുത്താത്ത വിദേശികൾക്കാണ് ഈ അനുമതി.