യു എ ഇ: വിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ മടങ്ങിയെത്താൻ അനുമതി

GCC News

വിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ യു എ ഇയിലേക്ക് മടങ്ങിയെത്താൻ അനുമതി നൽകി. 2026 മാർച്ച് 12-ന് രാത്രിയാണ് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ് (ICP) ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, നിലവിൽ വിദേശത്തുള്ള, റെസിഡൻസി വിസ കാലഹരണപ്പെട്ട പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് നേടാതെ തന്നെ രാജ്യത്തേക്ക് മടങ്ങാൻ താത്‌കാലികമായി ICP അനുമതി നൽകിയിട്ടുണ്ട്.

2026 ഫെബ്രുവരി 28 മുതൽ മാർച്ച് 31 വരെ ഒരു മാസത്തേക്കാണ് ഈ തീരുമാനം ബാധകമാക്കിയിരിക്കുന്നത്. നിലവിലെ അസാധാരണമായ സാഹചര്യത്തിൽ യു എ ഇയിലേക്ക് മടങ്ങിയെത്തുന്നതിന് തടസ്സം നേരിട്ട പ്രവാസികൾക്ക് സഹായം നൽകുന്നതിനും അവരുടെ യാത്ര സുഗമമാക്കുന്നതിനുമായാണ് ഈ നടപടി.

ഈ താത്‌കാലിക പദ്ധതി പ്രകാരം യോഗ്യരായ താമസക്കാർക്ക് യു എ ഇയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിനും, യു എ ഇയിലെത്തിയ ശേഷം ഔദ്യോഗിക നടപടിക്രമങ്ങളിലൂടെ അവരുടെ റെസിഡൻസി സ്റ്റാറ്റസ് ക്രമപ്പെടുത്താനും അനുവദിക്കുന്നതാണ്.