സൗദി അറേബ്യ: സലാലയിലേക്ക് നേരിട്ടുളള വിമാനസർവീസുകൾ പ്രഖ്യാപിച്ച് ഫ്ലൈനാസ്

GCC News

മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് സലാലയിലേക്ക് ഫ്ലൈനാസ് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചു. ഒമാൻ എയർപോർട്ട്സ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

റിയാദ്, ജിദ്ദ, ദമാം എന്നീ സൗദി നഗരങ്ങളിൽ നിന്ന് സലാലയിലേക്ക് ഫ്ലൈനാസ് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഖരീഫ് സീസണിൽ ദോഫാർ മേഖലയിലേക്കുള്ള വിനോദസഞ്ചാരികളുടെ വലിയ തിരക്ക് കണക്കിലെടുത്താണിത്.

ഇതിന്റെ ഭാഗമായി സൗദി നഗരങ്ങളിൽ നിന്ന് സലാലയിലേക്ക് ആഴ്ച തോറും 16 വിമാനസർവീസുകളാണ് ഫ്ലൈനാസ് പ്രഖ്യാപിച്ചിരിക്കുന്നത്.