അൽ ബേത് സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് സെമി-ഫൈനൽ മത്സരത്തിൽ ഫ്രാൻസ് എതിരില്ലാത്ത രണ്ട് ഗോളിന് മൊറോക്കോയെ തോൽപ്പിച്ചു.
മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തിയോ ഫെർണാണ്ടസ് ഫ്രാൻസിന്റെ ആദ്യ ഗോൾ സ്‌കോർ ചെയ്തു.
എഴുപത്തൊമ്പതാം മിനിറ്റിൽ കൊലോ മുആനി ഫ്രാൻസിന്റെ രണ്ടാം ഗോൾ നേടി. പകരക്കാരനായിറങ്ങി നാല്പത് സെക്കന്റുകൾക്കുള്ളിലായിരുന്നു മുആനിയുടെ ഗോൾ.
ഇതോടെ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഫ്രാൻസ് അർജന്റീനയുമായി ഏറ്റുമുട്ടുന്നതാണ്.
Cover Image: FIFA.