ഒമാൻ: സമ്പൂർണ്ണ ലോക്ക്ഡൌൺ അവസാനിച്ചു; ദിനം തോറുമുള്ള രാത്രികാല നിയന്ത്രണങ്ങൾ തുടരും

GCC News

സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഒമാനിൽ ഈദുൽ അദ്ഹ ദിനങ്ങളിൽ നടപ്പിലാക്കിയിരുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ ജൂലൈ 24, ശനിയാഴ്ച്ച പുലർച്ചെ 4 മണിക്ക് അവസാനിച്ചു. ഈദുൽ അദ്ഹ അവധിദിനങ്ങളിൽ രാജ്യത്ത് കർശന COVID-19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജൂലൈ 19-ന് വൈകീട്ട് അഞ്ച് മണി മുതൽ ജൂലൈ 24-ന് പുലർച്ചെ 4 മണിവരെ ഒമാനിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ നടപ്പിലാക്കിയത്.

സമ്പൂർണ്ണ ലോക്ക്ഡൌൺ അവസാനിച്ചിട്ടുണ്ടെങ്കിലും ദിനം തോറുമുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ജൂലൈ 24 മുതൽ തുടരുന്നതാണ്. ജൂലൈ 24 മുതൽ ജൂലൈ 31 വരെ ദിനവും വൈകീട്ട് 5 മുതൽ പുലർച്ചെ 4 മണി വരെ ഒമാനിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരുന്നതാണെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Cover Photo: Oman News Agency.