അറഫ സംഗമത്തിന് ശേഷം ജൂലൈ 19, തിങ്കളാഴ്ച്ച സായാഹ്നത്തോടെ ഹജ്ജ് തീർത്ഥാടകർ മുസ്‌ദലിഫയിലേക്ക് യാത്ര തിരിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മുസ്ദലിഫയിലെ പ്രാർത്ഥനകൾക്ക് ശേഷം തീർത്ഥാടകർ ജംറയിലെ അനുഷ്ഠാനങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്നതാണ്.
തിങ്കളാഴ്ച്ച അറഫയിൽ അണിനിരന്ന തീർത്ഥാടകർ പകൽസമയം പ്രാർത്ഥനകളോടെ അറഫയിൽ തുടർന്നു. സൂര്യാസ്‌തമയത്തോടെ തീർത്ഥാടകർ മുസ്‌ദലിഫയിലേക്ക് യാത്ര തിരിച്ചു.
ഏതാണ്ട് 1700 ബസുകളിലാണ് തീർത്ഥാടകരെ അറഫയിൽ നിന്ന് മുസ്ദലിഫയിലേക്കെത്തിച്ചതെന്ന് സൗദി ഹജ്ജ് ഉംറ വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഡോ അബ്ദുൽ ഫത്താ മാഷാത് അറിയിച്ചു. രാത്രി മുസ്ദലിഫയിൽ വിശ്രമിച്ച ശേഷം തീർത്ഥാടകർ ജൂലൈ 20-ന് മിനയിലേക്ക് മടങ്ങുന്നതാണ്.
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്കിടയിൽ ഇതുവരെ COVID-19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.