രാജ്യത്ത് നിലവിൽ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്ന ഉഷ്ണതരംഗം ഈ ആഴ്ച കൂടി തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ജൂൺ 29-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
സൗദി അറേബ്യയുടെ എല്ലാ മേഖലകളിലും ഈ ആഴ്ച അവസാനം വരെ ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
2024 ജൂൺ 30, ഞായറാഴ്ച മുതൽ ജൂലൈ 5, വെള്ളിയാഴ്ച വരെ ഈസ്റ്റേൺ റീജിയൻ, റിയാദിലെ വിവിധ മേഖലകൾ എന്നിവിടങ്ങളിൽ അതിതീവ്ര ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ മേഖലകളിൽ ഉയർന്ന താപനില 46 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാനിടയുണ്ട്.
മക്ക, മദീന തുടങ്ങിയ മേഖലകളിൽ ഉയർന്ന താപനില 42 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാനിടയുണ്ട്.
Cover Image: Saudi Press Agency.