ഞായർ വരെ യുഎഇയിൽ മഴയ്ക്ക് സാധ്യത; വേണം ജാഗ്രത

GCC News

ഞായറാഴ്ചവരെ യുഎഇയിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിക്കുന്നു. പ്രത്യേകിച്ച് വടക്ക് കിഴക്ക് പ്രദേശങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണം എന്നും , വാദികൾക്ക് സമീപം പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ഷാർജ, അജ്മാൻ, ഫുജൈറ, കോർഫക്കാൻ, ഹത്ത, ഉമ്മൽ ഖുവൈൻ എന്നിവിടങ്ങിലും ദുബായുടെ ചില പ്രദേശങ്ങളിലും മഴ പെയ്തേക്കും. പുലർച്ചെ മൂടൽ മഞ്ഞിന് സാധ്യതയുള്ളതിനാൽ കാറിന്റെ ഫോഗ് ലൈറ്റുകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. വേഗത കുറച്ച ശ്രദ്ധാപൂർവം യാത്ര ചെയ്യുക, നിശ്ചിത അകലം പാലിച്ചുവേണം വാഹനങ്ങൾ ഓടിക്കുവാൻ.

Leave a Reply

Your email address will not be published. Required fields are marked *