നബിദിനം പ്രമാണിച്ച് ഒക്ടോബർ 29, വ്യാഴാഴ്ച്ച അവധിയായിരിക്കുമെന്ന് ഒമാൻ സർക്കാർ അറിയിച്ചു. ഒമാനിലെ സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലും ഈ അവധി ബാധകമായിരിക്കും.
ഈ വർഷത്തെ നബിദിനം ഒക്ടോബർ 29, വ്യാഴാഴ്ച്ചയായിരിക്കുമെന്ന് യു എ ഇ നേരത്തെ അറിയിച്ചിരുന്നു. യു എ ഇയിലെ സർക്കാർ മേഖലയിൽ ഒക്ടോബർ 29-ന് അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.