നബിദിനം പ്രമാണിച്ച് 2024 സെപ്റ്റംബർ 15, ഞായറാഴ്ച പൊതുഅവധിയായിരിക്കുമെന്ന് ഒമാൻ സർക്കാർ അറിയിച്ചു. ഒമാനിലെ സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലും ഈ അവധി ബാധകമായിരിക്കും.
2024 സെപ്റ്റംബർ 8-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം ഒമാനിലെ സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സെപ്റ്റംബർ 15-ന് അവധിയായിരിക്കും.
സ്വകാര്യ മേഖലയിൽ ആവശ്യമെങ്കിൽ ഈ ദിവസം പ്രവർത്തിക്കുന്നതിന് തൊഴിലുടമയും, തൊഴിലാളികളും തമ്മിൽ ചർച്ച ചെയ്ത് തീരുമാനിക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് മറ്റൊരു ദിവസം പകരമായി അവധി അനുവദിക്കുന്ന രീതിയിലാണ് ഇത് നടപ്പിലാക്കേണ്ടത്.
അവധിയ്ക്ക് ശേഷം പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം സെപ്റ്റംബർ 16, തിങ്കളാഴ്ച പുനരാംഭിക്കുന്നതാണ്.