സൗദി അറേബ്യ: മക്കയിൽ വിശുദ്ധ ഖുർആൻ മ്യൂസിയം തുറന്നു

featured GCC News

മക്ക ഡെപ്യൂട്ടി ഗവർണർ പ്രിൻസ് സൗദ് മിഷാൽ ബിൻ അബ്ദുൽഅസീസ് വിശുദ്ധ ഖുർആൻ മ്യൂസിയം ഉദ്ഘാടനം ചെയ്തു.

മക്കയിലെ ഹിറ കൾച്ചറൽ ഡിസ്ട്രിക്ടിലാണ് ഈ വിശുദ്ധ ഖുർആൻ മ്യൂസിയം തുറന്നിരിക്കുന്നത്.

Source: Saudi Press Agency.

സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ദി ഹോളി സൈറ്റ്സിന്റെ പിന്തുണയോടെയാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.

പ്രാദേശിക, അന്തർദേശീയ സന്ദർശകർക്ക് മികച്ച ഒരു സാംസ്കാരിക, ധാർമ്മിക അനുഭവമായിരിക്കും ഈ മ്യൂസിയം.

Source: Saudi Press Agency.

അപൂർവ്വമായ കൈയെഴുത്തുപ്രതികൾ, വിശുദ്ധ ഖുർആനിന്റെ ചരിത്രപ്രാധാന്യമുള്ള പകർപ്പുകൾ തുടങ്ങിയവ ഈ മ്യൂസിയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.