രാജ്യത്തേക്ക് കൃഷി സംബന്ധമായ ഉത്പന്നങ്ങളും, കന്നുകാലികള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവയെയും ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇമ്പോർട്ട് പെർമിറ്റ് നിർബന്ധമാണെന്ന് ഒമാൻ മിനിസ്ട്രി ഓഫ് അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് വാട്ടർ റിസോഴ്സസ് അറിയിച്ചു. രാജ്യത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലൂടെയും ഇത്തരം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഈ നിയമം ബാധകമാണ്.
ഇത്തരം സ്ഥാപനങ്ങളോട് ഇതുമായി ബന്ധപ്പെട്ട ഇമ്പോർട്ട് പെർമിറ്റുകൾ ഔദ്യോഗികമായി നേടുവാനും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. ഒമാനിലേക്ക് ഇത്തരം ഉൽപ്പന്നങ്ങൾ അയക്കുന്നതിന് മുൻപ് തന്നെ ഈ രേഖകൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തുന്നതിനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ രേഖകൾ ഒമാനിലെത്തുന്ന ഇത്തരം ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുന്നതും, അയച്ച രാജ്യത്തേക്ക് തിരിച്ചയക്കുന്നതും ഉൾപ്പടെയുള്ള നടപടികൾ ഒഴിവാക്കുന്നതിന് പ്രധാനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
Cover Image: Oman News Agency.