മുക്ത്യാർ (Power of Attorney) രേഖകളുടെ അറ്റസ്റ്റേഷൻ നടപടികൾ കാലതാമസം കൂടാതെ പ്രവാസികൾക്ക് ലഭ്യമാക്കുന്നതിനായി, 2020 ഒക്ടോബർ 23, വെള്ളിയാഴ്ച്ച മുൻഗണനാ ക്രമത്തിൽ പ്രത്യേക സേവനങ്ങൾ നൽകുന്നതാണെന്ന് ബഹ്റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. എംബസിയിൽ നിന്ന് മുൻകൂർ അനുവാദം നേടുന്നവർക്ക് ഒക്ടോബർ 23, വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഇത്തരം രേഖകളുടെ അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകുന്നതാണെന്ന് എംബസി അറിയിപ്പിൽ വ്യക്തമാക്കുന്നു.
മുക്ത്യാർ സാക്ഷ്യപ്പെടുത്തുന്നതിനുള്ള സേവനങ്ങൾക്കായി എംബസിയിൽ നിന്നുള്ള മുൻകൂർ അനുവാദം 32021031 എന്ന നമ്പറിലൂടെ ഒക്ടോബർ 21, ബുധനാഴ്ച്ചയും, ഒക്ടോബർ 22, വ്യാഴാഴ്ച്ചയും രാവിലെ 8.30 മുതൽ വൈകീട്ട് 4.30 വരെ നേടാവുന്നതാണ്. മുൻകൂർ അനുവാദം നേടുന്നവർക്ക് മാത്രമാണ് ഒക്ടോബർ 23-ന് മുക്ത്യാർ അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകുക എന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്.