ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക പ്രതിനിധികൾ എന്ന് അവകാശവാദം; സൗദിയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി

GCC News

സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ദമാമിൽ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെ പ്രതിനിധികൾ എന്ന അവകാശവാദം മുന്നോട്ട് വെക്കുന്ന ഏതാനം പേരെക്കുറിച്ച് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ദമാമിലെ ഏതാനം ഇന്ത്യക്കാർ എംബസിയുടെ ഔദ്യോഗിക പ്രതിനിധികളാണെന്ന് സ്വയം അവകാശപ്പെടുന്നതായി എംബസിയുടെ ശ്രദ്ധയിൽപ്പെട്ടതായി അറിയിപ്പിൽ പറയുന്നു.

ഇത്തരം അവകാശവാദങ്ങൾ തെറ്റാണെന്ന് സൗദിയിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി വ്യക്തമാക്കി. സൗദി അറേബ്യയയിലെ കിഴക്കൻ പ്രവിശ്യയിൽ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക പ്രതിനിധികൾ ഇല്ലായെന്നും എംബസി കൂട്ടിച്ചേർത്തു.