കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ആരോഗ്യ സുരക്ഷയുടെ ഭാഗമായുള്ള സമൂഹ അകലം പാലിക്കേണ്ടതിന്റെ ഭാഗമായും യു എ ഇയിലെ ഇന്ത്യൻ എംബസ്സി പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ സംബന്ധിച്ച് ഏപ്രിൽ 13-നു പുതിയ അറിയിപ്പ് നൽകി. അബുദാബിയിലെ ഇന്ത്യൻ എംബസ്സി ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പാസ്സ്‌പോർട്ട് കാലാവധി നിലവിൽ കഴിഞ്ഞവരുടെയും, മെയ് 31, 2020-നകം പാസ്സ്‌പോർട്ട് കാലാവധി തീരുന്നവരുടെയും അപേക്ഷകൾ മാത്രമേ പാസ്സ്‌പോർട്ട് സേവനങ്ങളുടെ ഭാഗമായി സ്വീകരിക്കുകയുള്ളൂ.
സാധാരണ നിലയിലുള്ള എല്ലാ അറ്റസ്റ്റേഷൻ നടപടികളും താത്കാലികമായി നിർത്തിവെച്ചിട്ടുള്ള തീരുമാനം തുടരുമെന്നും എംബസ്സി അധികൃതർ അറിയിച്ചിട്ടുണ്ട്.
തീർത്തും ഒഴിവാക്കാനാകാത്ത അറ്റസ്റ്റേഷൻ നടപടികൾക്കായി cons.abudhabi@mea.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ആവശ്യമായ രേഖകളും, അടിയന്തിര ആവശ്യത്തെ കുറിച്ചുള്ള വിവരങ്ങളും സഹിതം സന്ദേശമയക്കാവുന്നതാണ്. ദിനവും വൈകീട്ട് 4 മണിവരെ ലഭിക്കുന്ന ഇത്തരം ഇമെയിൽ വഴിയുള്ള അപേക്ഷകൾ പരിശോധിച്ച് അർഹമായവർക്ക് അടുത്ത പ്രവർത്തി ദിവസം അറ്റസ്റ്റേഷൻ നടപടികൾ നൽകുന്നതാണെന്നും എംബസ്സി വ്യക്തമാക്കിയിട്ടുണ്ട്.
1 thought on “യു എ ഇ: പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ സംബന്ധിച്ചുള്ള ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ്”
Comments are closed.