രാജ്യത്ത് 2023 ഏപ്രിൽ 9 മുതൽ ഓഗസ്റ്റ് 3 വരെയുള്ള കാലയളവിൽ നടന്ന വന്നിരുന്ന ഇൻഡസ്ട്രിയൽ സർവേയിൽ തങ്ങളുടെ വിവരങ്ങൾ നൽകാതിരുന്ന വ്യവസായശാലകൾ തങ്ങളുടെ വിവരങ്ങൾ മന്ത്രാലയത്തിൽ ധരിപ്പിക്കണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ (MOCIIP) അറിയിച്ചു. 2023 ഓഗസ്റ്റ് 6-നാണ് MOCIIP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇത്തരം സ്ഥാപനങ്ങൾ നിയമനടപടികൾ ഒഴിവാക്കുന്നതിനായി എത്രയും വേഗം തങ്ങളുടെ വിവരങ്ങൾ മന്ത്രാലയത്തിൽ ധരിപ്പിക്കേണ്ടതും, തങ്ങളുടെ സ്റ്റാറ്റസ് പുതുക്കേണ്ടതുമാണ്. ഒമാനിലെ ഇൻഡസ്ട്രിയൽ സോണുകൾ, പോർട്ടുകൾ, ഫ്രീസോണുകൾ മുതലായ ഇടങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് ഈ അറിയിപ്പ് ബാധകമാണ്.
ഇത്തരം സ്ഥാപനങ്ങൾ MOCIIP ഹെഡ്ക്വർട്ടേഴ്സിൽ പ്രവർത്തിക്കുന്ന ഇമ്പ്ലിമെൻറ്റേഷൻ ആൻഡ് ഇവാലുവേഷൻ ഓഫ് ദി ഇൻഡസ്ട്രിയൽ സ്ട്രാറ്റജി വകുപ്പിലോ, അതാത് ഗവർണറേറ്റുകളിലെ മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റുകളിലോ 2023 ഓഗസ്റ്റ് 6 മുതൽ ഓഗസ്റ്റ് 17 വരെയുള്ള കാലയളവിൽ നേരിട്ടെത്തി ഈ സ്റ്റാറ്റസ് രേഖകൾ ശരിപ്പെടുത്തേണ്ടതാണ്. ഇതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Cover Image: Oman News Agency.