രാജ്യത്തിന്റെ വിവിധ മേഖലകളിൽ അന്തരീക്ഷ താപനില താഴ്ന്നതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ജനുവരി 14-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
2023 ജനുവരി 14-ന് ഒമാൻ കാലാവസ്ഥാ കേന്ദ്രം നൽകിയ അറിയിപ്പ് പ്രകാരം, രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടയിൽ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനില ജബൽ ഷംസ് മലനിരകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജബൽ ഷംസ് മലനിരകളിൽ പൂജ്യം ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വടക്കുകിഴക്കന്‍ ഒമാനിലെ നഗരമായ സൈഖിൽ 8.4 ഡിഗ്രി സെൽഷ്യസാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബിദിയയിൽ 11.3 ഡിഗ്രി സെൽഷ്യസ്, സമൈലിൽ 11.7 ഡിഗ്രി സെൽഷ്യസ്, നിസ്വയിൽ 11.8 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് അന്തരീക്ഷ താപനില.
ഈ കാലയളവിൽ ഒമാനിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില മിർബാത്തിലാണ് (29.8 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയിരിക്കുന്നത്.
Cover Image: By Andries Oudshoorn. https://commons.wikimedia.org/wiki/File:Jebel_Shams.jpg