ഏഷ്യൻ കപ്പ്: ജോർദാൻ – മലേഷ്യ (4 – 0)

GCC News

അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഇ ഗ്രൂപ്പ് മത്സരത്തിൽ ജോർദാൻ എതിരില്ലാത്ത നാല് ഗോളുകൾക്ക് മലേഷ്യയെ പരാജയപ്പെടുത്തി.

ജോർദാന് വേണ്ടി മഹ്മൂദ് അൽ മർദി (12′, 32′), മുസ അൽ താമാരി (18′ (P), 85′) എന്നിവരാണ് ഗോളുകൾ നേടിയത്.

ഇതോടെ ഗ്രൂപ്പ് ഇയിൽ ജോർദാൻ മൂന്ന് പോയിന്റ് നേടി. നേരത്തെ നടന്ന മറ്റൊരു ഗ്രൂപ്പ് ഇ മത്സരത്തിൽ സൗത്ത് കൊറിയ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബഹ്‌റൈനെ പരാജയപ്പെടുത്തിയിരുന്നു.