കുവൈറ്റ്: അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് റെസിഡൻസി പെർമിറ്റുകൾ മാറ്റുന്നതിന് അനുമതി നൽകും

GCC News

രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ ഇഖാമ (റെസിഡൻസി പെർമിറ്റ്) ട്രാൻസ്ഫർ ചെയ്യുന്നതിന് അനുമതി നൽകുമെന്ന് കുവൈറ്റ് തൊഴിൽ മന്ത്രാലയം അറിയിച്ചതായി സൂചന. തൊഴിൽ വകുപ്പിലെ അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള നടപടികൾ കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിന്റെ വെബ്സൈറ്റിലൂടെ ലഭ്യമാക്കുമെന്നാണ് മാധ്യമങ്ങൾ അറിയിച്ചിരിക്കുന്നത്. ഇതിനായി തൊഴിലുടമയുടെ അനുമതി, ആരോഗ്യ ഇൻഷുറൻസ് രേഖകൾ എന്നിവ ആവശ്യമാണ്.

ഹൈ സ്‌കൂൾ ഡിഗ്രി അല്ലെങ്കിൽ അതിലും താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള, യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന് അനുമതി നൽകിയതായി കുവൈറ്റ് നിയമ വകുപ്പ് മന്ത്രി ജമാൽ അൽ ജലാവിയെ ഉദ്ധരിച്ച് കൊണ്ട് കുവൈറ്റ് ന്യൂസ് ഏജൻസിയാണ് 2022 ജനുവരി 24-ന് റിപ്പോർട്ട് ചെയ്തിരുന്നു.

Cover Image: Kuwait News Agency.