ഗാർഹിക തൊഴിലാളികൾക്ക് ഉപാധികളോടെ സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനുള്ള അനുമതി 2024 ജൂലൈ 14 മുതൽ കുവൈറ്റിൽ പ്രാബല്യത്തിൽ വന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിസ മാറുന്നതിനുള്ള ഇത്തരം അപേക്ഷകൾ കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ജൂലൈ 14 മുതൽ സ്വീകരിച്ച് തുടങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ (വിസ 20) വിസ സ്വകാര്യ മേഖലയിൽ (വിസ 18) തൊഴിലെടുക്കുന്ന രീതിയിലേക്ക് മാറ്റുന്നതിന് നിലവിലുള്ള നിരോധനം 2024 ജൂലൈ 14 മുതൽ സെപ്റ്റംബർ 12 വരെയുള്ള കാലയളവിൽ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഉത്തരവ് കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് നേരത്തെ പുറത്തിറക്കിയിരുന്നു.