ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2024 ജൂലൈ 7, ഞായറാഴ്ച കുവൈറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 2024 ജൂലൈ 3-നാണ് കുവൈറ്റ് സിവിൽ സർവീസ് കമ്മിഷൻ ഇക്കാര്യം അറിയിച്ചത്.
കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം, കുവൈറ്റിലെ മന്ത്രാലയങ്ങൾ, സർക്കാർ ഓഫീസുകൾ, സർക്കാർ വകുപ്പുകൾ മുതലായവ 2024 ജൂലൈ ജൂലൈ 7, ഞായറാഴ്ച പ്രവർത്തിക്കുന്നതല്ല.
Cover Image: Kuwait News Agency.