രാജ്യത്തെ റെസിഡൻസി, വിസ ഫീസ് തുകകളിൽ കുവൈറ്റ് വർദ്ധനവ് പ്രഖ്യാപിച്ചു. 2025 നവംബർ 23-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
صدور اللائحة التنفيذية الجديدة للمرسوم بقانون إقامة الأجانب
— وزارة الداخلية (@Moi_kuw) November 23, 2025
يبدأ العمل باللائحة في 23 ديسمبر 2025
▫️ تنظيم شامل لسمات الدخول بأنواعها المختلفة:
(العائلية – العلاجية – التجارية – السياحية – العمل – الدراسة – العمالة المنزلية)
▫️ اعتماد ضوابط جديدة لإقامة المستثمر والشريك… pic.twitter.com/pcnOP6dcwJ
ഈ അറിയിപ്പ് പ്രകാരം കുവൈറ്റിലെ പ്രവാസികളുടെയും, ആശ്രിത വിസകളിലുള്ളവരുടെയും, ഗാർഹിക ജീവനക്കാരുടെയും റെസിഡൻസി, വിസ ഫീസ് തുകകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ തീരുമാനം നവംബർ 23-ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതോടെ ഈ തീരുമാനം നവംബർ 23 മുതൽ ഒരു മാസത്തിന് ശേഷം കുവൈറ്റിൽ പ്രാബല്യത്തിൽ വരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുള്ള പ്രധാന തീരുമാനങ്ങൾ:
- ഈ പുതിയ തീരുമാന പ്രകാരം, ടൂറിസം, ഫാമിലി, വർക്ക് എൻട്രി, റെസിഡൻസി എൻട്രി എന്നിവ ഉൾപ്പടെയുള്ള എല്ലാ തരം വിസിറ്റ് വിസകൾക്കും 10 ദിനാർ അടിസ്ഥാന ഫീസ് എന്ന നിലയിൽ ഈടാക്കുന്നതാണ്.
- സർക്കാർ ജീവനക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർ, വിദേശ വിദ്യാർത്ഥികൾ, പുരോഹിതർ തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കുള്ള റെസിഡൻസി ഫീസ് ഉയർത്തിയിട്ടുണ്ട്. ഈ ഫീസ് പ്രതിവർഷം 20 ദിനാർ എന്ന രീതിയിലാണ് പുതുക്കിയിരിക്കുന്നത്.
- വിദേശ നിക്ഷേപകർ, കുവൈറ്റിൽ വസ്തുവകകൾ സ്വന്തമാക്കിയിട്ടുള്ളവർ തുടങ്ങിയ വിഭാഗങ്ങളുടെ റെസിഡൻസി ഫീസ് പ്രതിവർഷം 50 ദിനാർ ആക്കിയിട്ടുണ്ട്. സെൽഫ്-സ്പോൺസേർഡ് റെസിഡൻസി വിഭാഗങ്ങൾക്ക് റെസിഡൻസി ഫീസ് പ്രതിവർഷം 500 ദിനാറായിരിക്കും.
- സർക്കാർ ജീവനക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർ, വിദേശ വിദ്യാർത്ഥികൾ എന്നീ വിഭാഗങ്ങളിലുള്ള പ്രവാസികളുടെ ആശ്രിതർക്ക് റെസിഡൻസി ഫീസ് പ്രതിവർഷം 20 ദിനാറായിരിക്കും.
- വിദേശ നിക്ഷേപകർ, കുവൈറ്റിൽ വസ്തുവകകൾ സ്വന്തമാക്കിയിട്ടുള്ളവർ, പുരോഹിതർ തുടങ്ങിയ വിഭാഗങ്ങളുടെ ആശ്രിതർക്ക് റെസിഡൻസി ഫീസ് 40 ദിനാറായിരിക്കും. സെൽഫ്-സ്പോൺസേർഡ് റെസിഡൻസി വിഭാഗങ്ങളുടെ ആശ്രിതർക്ക് റെസിഡൻസി ഫീസ് 100 ദിനാറായിരിക്കും.
- ഭാര്യ/ ഭർത്താവ്, കുട്ടികൾ എന്നിവർ ഒഴികെയുള്ള മറ്റു ആശ്രിത വിസകളിലുള്ളവർക്ക് 200 ദിനാർ മുതൽ 300 ദിനാർ വരെ പ്രതിവർഷം ആശ്രിത റെസിഡൻസി ഫീസ് ഇനത്തിൽ ഈടാക്കുന്നതാണ്.
- താത്ക്കാലിക റെസിഡൻസി ഫീസ് പ്രതിമാസം 10 ദിനാർ ആയിരിക്കും.
- റെസിഡൻസി റദ്ദ് ചെയ്ത ശേഷം കുവൈറ്റിൽ നിന്ന് തിരികെ മടങ്ങാനൊരുങ്ങുന്ന വിദേശികൾക്ക് ഈ കാലയളവിൽ രാജ്യത്ത് തുടരുന്നതിന് പ്രതിമാസം 10 ദിനാർ ഇടാക്കുന്നതാണ്.
- കുവൈറ്റിന് പുറത്ത് ആറ് മാസത്തിലധികം തങ്ങുന്നതിന് അപേക്ഷിക്കുന്ന പ്രവാസികൾക്ക് പ്രതിമാസം 5 ദിനാർ ഇടാക്കുന്നതാണ്.
- ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന പ്രവാസികളിൽ നിന്ന് ആദ്യത്തെ ഗാർഹിക ജീവനക്കാരന് 50 ദിനാർ ഫീസിനത്തിൽ ഇടാക്കുന്നതാണ്. അധികമായി നിയമിക്കുന്ന ആദ്യത്തെ ഗാർഹിക ജീവനക്കാരന് 400 ദിനാർ, രണ്ടാമത്തെ ഗാർഹിക ജീവനക്കാരന് 500 ദിനാർ എന്ന രീതിയിലായിരിക്കും ഫീസ് ഈടാക്കുക.

