രാജ്യത്ത് ഗ്ലൈഡിങ് ഉൾപ്പടെയുള്ള ലൈറ്റ് സ്പോർട്സ് ഏവിയേഷൻ പ്രവർത്തനങ്ങൾക്ക് പുതിയ ലൈസൻസ് നിർബന്ധമാണെന്ന് കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്ന മുഴുവൻ പേരോടും (ലൈസൻസ് ഉള്ളവർക്കും, ഇല്ലാത്തവർക്കും ബാധകം) ഇത്തരം പ്രവർത്തനങ്ങൾ നിർത്തിവെക്കാനും, പുതിയ ലൈസൻസുകൾക്ക് ചട്ടപ്രകാരം അപേക്ഷകൾ സമർപ്പിക്കാനും DGCA ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ അറിയിപ്പ് പുറത്ത് വന്നതിന് മുൻപുള്ള തീയതികളിൽ അനുവദിച്ചിട്ടുള്ള ഇതുമായി ബന്ധപ്പെട്ട എല്ലാ താത്‌കാലിക പെർമിറ്റുകളും അസാധുവായതായും DGCA വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവർ ഏവിയേഷൻ സേഫ്റ്റി വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിച്ച് കൊണ്ട് പുതിയ ലൈസൻസുകൾ നേടേണ്ടതാണ്.
Cover Image: Pixabay.