വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം രാജ്യത്ത് 139 വെബ്‌സൈറ്റുകൾക്ക് കുവൈറ്റ് അധികൃതർ വിലക്കേർപ്പെടുത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ സദാചാരമൂല്യങ്ങൾക്ക് നിരക്കാത്തതായ ഉള്ളടക്കങ്ങൾ, വിവിധ തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള ഉള്ളടക്കം തുടങ്ങിയ കാരണങ്ങളാണ് ഈ വെബ്സൈറ്റുകൾ കുവൈറ്റിൽ നിരോധിച്ചിരിക്കുന്നത്. പകര്‍പ്പവകാശലംഘനം, സ്വകാര്യതയുടെ ലംഘനം, സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ ലംഘനങ്ങൾ നടത്തിയ വെബ്സൈറ്റുകളും ഇതിൽ ഉൾപ്പെടുന്നു.