കുവൈറ്റ്: സബാഹ് അൽ അഹ്‌മദ്‌ മറൈൻ സിറ്റിയിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കി

GCC News

വിവിധ തരത്തിലുള്ള നിയമലംഘനങ്ങൾ തടയുന്നതിനായി സബാഹ് അൽ അഹ്‌മദ്‌ മറൈൻ സിറ്റിയിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2024 ജൂലൈ 28-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. അൽ അഹ്മാദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് ഈ പരിശോധനകൾ നടത്തിയത്.

2024 ജൂലൈ 21 മുതൽ ജൂലൈ 27 വരെ നടത്തിയ ഈ പരിശോധനകളിൽ 221 നിയമലംഘനങ്ങൾ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിൽ ട്രാഫിക് നിയമലംഘനങ്ങൾ, റെസിഡൻസി നിയമങ്ങളുടെ ലംഘനം, മയക്ക് മരുന്ന് കൈവശം വെക്കൽ തുടങ്ങിയ ലംഘനങ്ങൾ ഉൾപ്പെടുന്നു.