കുവൈറ്റ്: മാസപ്പിറവി ദൃശ്യമായി; റമദാൻ ഏപ്രിൽ 2 മുതൽ

Kuwait

രാജ്യത്ത് ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2022 ഏപ്രിൽ 2, ശനിയാഴ്ച്ചയായിരിക്കുമെന്ന് കുവൈറ്റ് അധികൃതർ പ്രഖ്യാപിച്ചു. 2022 ഏപ്രിൽ 1-ന് രാത്രിയാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കുവൈറ്റിൽ വെള്ളിയാഴ്ച്ച റമദാൻ മാസപ്പിറവി ദൃശ്യമായതായി ജുഡീഷ്യൽ സുപ്രീം കൗൺസിൽ പ്രസിഡന്റ് അറിയിച്ചു. റമദാൻ മാസത്തിലെ സർക്കാർ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ നേരത്തെ അറിയിപ്പ് നൽകിയിരുന്നു.

സൗദി അറേബ്യ, യു എ ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും 2022 ഏപ്രിൽ 2 മുതൽ റമദാൻ മാസം ആരംഭിക്കുന്നതാണ്.

എന്നാൽ ഒമാനിൽ റമദാനിലെ ആദ്യ ദിനം ഏപ്രിൽ 3, ഞായറാഴ്ച്ചയാണ്.

Cover Image: Kuwait News Agency.