രാജ്യത്തെ വിദേശികളുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ച ഏതാണ്ട് പതിനയ്യായിരത്തോളം പ്രവാസികളെ കുവൈറ്റ് ഈ വർഷം നാട് കടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022-ലെ ആദ്യ എട്ട് മാസത്തെ കണക്കുകൾ പ്രകാരമാണിത്.
കുവൈറ്റിലെ വിദേശികകൾക്ക് ബാധകമാകുന്ന നിയമങ്ങളിലെ ആർട്ടിക്കിൾ 16-ന്റെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് നാട് കടത്തപ്പെട്ട ഇവരിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടുന്നു. ഇതിൽ ഭൂരിഭാഗം പേർക്കും വ്യക്തമായ വരുമാന സ്രോതസുകളുണ്ടായിരുന്നില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ നടക്കുന്ന പ്രത്യേക പരിശോധനകളിലാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. വ്യക്തമായ വരുമാന സ്രോതസ് വെളിപ്പെടുത്താനാകാത്തവരും, വരുമാനമില്ലാത്തവരുമായ പ്രവാസികളെ (ഇത്തരക്കാർക്ക് സാധുതയുള്ള റെസിഡൻസി വിസകൾ ഉണ്ടെങ്കിലും) നാട് കടത്തുന്നതിനുള്ള വ്യവസ്ഥകൾ ഈ നിയമത്തിലെ ആർട്ടിക്കിൾ 16-ൽ ഉൾപ്പെടുന്നു.