കുവൈറ്റ്: കഴിഞ്ഞ വർഷം ഒന്നരലക്ഷത്തോളം പേർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി

Kuwait

രാജ്യത്തെ പ്രവാസികളും, പൗരന്മാരും ഉൾപ്പെടുന്ന 140000 പേർക്ക് 2022-ൽ കുവൈറ്റ് യാത്രാ വിലക്കേർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കോടതികളുടെ വിധികൾ നടപ്പിലാക്കുന്നതിന്റെയും, പൊതുമുതൽ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടികൾ. കുവൈറ്റ് മിനിസ്ട്രി ഓഫ് ജസ്റ്റിസിന് കീഴിലുള്ള സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് റിസേർച്ച് ഡിപ്പാർട്മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.