കുവൈറ്റ്: സാമ്പത്തിക തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി

featured GCC News

പോസ്റ്റൽ വകുപ്പുകളിൽ നിന്നുള്ള ഔദ്യോഗിക സന്ദേശങ്ങളെന്ന രൂപത്തിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ കുവൈറ്റ് മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2023 മെയ് 23-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇത്തരം വ്യാജ സന്ദേശങ്ങൾ സാമ്പത്തിക തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ളവയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഉപഭോക്താവിന്റെ മേൽവിലാസം കൃത്യമായി രേഖപ്പെടുത്താത്തതിനാൽ പാർസൽ വിതരണം ചെയ്യുന്നതിൽ താത്കാലിക തടസം നേരിട്ടതായും, പോസ്റ്റൽ വകുപ്പിന്റെ വെയർഹൗസിലേക്ക് തിരികെമടങ്ങിയ ഇത്തരം പാർസൽ ലഭിക്കുന്നതിനായി സന്ദേശത്തിൽ അടങ്ങിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്ന രീതിയിലാണ് ഇത്തരം വ്യജ സന്ദേശങ്ങൾ പ്രചരിക്കുന്നത്.

ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും, അവയിൽ അടങ്ങിയിട്ടുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്നും മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പോസ്റ്റൽ വകുപ്പുകളിൽ നിന്ന് ഇത്തരം സന്ദേശങ്ങൾ അയക്കാറില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Cover Image: Pixabay.