കുവൈറ്റ്: വിസിറ്റ് വിസകളിൽ നിന്ന് തൊഴിൽ വിസകളിലേക്ക് മാറുന്നതിന് നൽകിയ അനുമതി നിർത്തലാക്കിയതായി PAM

featured GCC News

രാജ്യത്ത് കൊമേർഷ്യൽ വിസിറ്റ് വിസകളിലുള്ള പ്രവാസികൾക്ക് ഏതാനം നിബന്ധനകളോടെ വർക്ക് വിസകളിലേക്ക് മാറുന്നതിനുള്ള അനുമതി നൽകിയിരുന്ന സംവിധാനം താത്കാലികമായി നിർത്തലാക്കിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (PAM) അറിയിച്ചു. നവംബർ 24-നാണ് PAM ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ തീരുമാനം 2021 നവംബർ 24 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും PAM വ്യക്തമാക്കി. COVID-19 വ്യാപന സാധ്യത കണക്കിലെടുത്താണ് ഈ സംവിധാനം നിർത്തലാക്കിയതെന്നാണ് സൂചന.

പ്രവാസികൾക്ക് ആർട്ടിക്കിൾ 14 പ്രകാരമുള്ള കൊമേർഷ്യൽ വിസിറ്റ് വിസകളിൽ നിന്ന് ആർട്ടിക്കിൾ 18 പ്രകാരമുള്ള വർക്ക് വിസയിലേക്ക് മാറുന്നതിനുള്ള അനുമതി 2021 സെപ്റ്റംബറിൽ PAM നൽകിയിരുന്നു. എന്നാൽ ഈ പുതിയ തീരുമാനത്തോടെ, നവംബർ 24 മുതൽ കുവൈറ്റിലേക്ക് കൊമേർഷ്യൽ വിസിറ്റ് വിസകളിൽ പ്രവേശിക്കുന്ന വിദേശികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതല്ല.

Cover Image: Kuwait News Agency.