രാജ്യത്ത് കാറുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള കറൻസി രൂപത്തിലുള്ള പണമിടപാടുകൾക്ക് കുവൈറ്റ് വിലക്കേർപ്പെടുത്തുന്നു. കുവൈറ്റ് വാണിജ്യ, വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്.
കാർ വിൽപ്പനയുമായി ബന്ധപ്പെട്ട് നടക്കുന്ന ക്യാഷ് ട്രാൻസാക്ഷൻ രൂപത്തിലുള്ള ഇടപാടുകൾക്ക് 2024 ഒക്ടോബർ 1 മുതലാണ് കുവൈറ്റ് വിലക്കേർപ്പെടുത്തുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്.
ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക ഉത്തരവ് കുവൈറ്റ് വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി ഖലീഫ അൽ അജീൽ പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം കാറുകളുടെ വില്പനയ്ക്കായി ബാങ്ക് ഇടപാടുകളിലൂടെ മാത്രമേ പണം കൈമാറാൻ അനുമതി ഉണ്ടായിരിക്കൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.