രാജ്യത്തെ മന്ത്രാലയങ്ങളിലെ ഉപദേശക പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന് കുവൈറ്റ് ഒരുങ്ങുന്നതായി സൂചന. കുവൈറ്റ് ധനകാര്യ വകുപ്പ് മന്ത്രി അബ്ദുൽ വഹാബ് അൽ റുഷൈദിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മന്ത്രലയത്തിൽ ഉപദേശക പദവികളിലിരിക്കുന്ന വിദേശികളെ ഒഴിവാക്കാനും, പകരം ഈ പദവികളിൽ സ്വദേശികളെ നിയമിക്കാനുമുള്ള നിർദ്ദേശം അദ്ദേഹം നൽകിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുവൈറ്റ് പൗരന്മാർക്ക് ഇത്തരം പദവികളിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഒരു പ്രത്യേക സംവിധാനം അടുത്ത് തന്നെ ആരംഭിക്കുമെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് കൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.